അഡ്വ: എ. ജെ. റിയാസ് (Adv A J Riyas): ആലുവയിൽ നിന്നും വ്യാപാരികളുടെ സംസ്ഥാന സെക്രട്ടറി
ഞാൻ 1995 ൽ ആണ് കൊച്ചിൻ റിഫ്രാക്ടറീസ് ആൻ്റ് മിനറൽസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. പെട്ടെന്ന് തന്നെ ആലുവ മർച്ചൻ്റ്സ് അസോസിയേഷനിൽ മെമ്പർഷിപ്പ് എടുത്തു. എൻ്റെ സഹപ്രവർത്തകനായിരുന്ന ലത്തീഫ് പുഴിത്തറയാണ് എൻ്റെ അസോസിയേഷനിൽ പരിചയപ്പെടുത്തിയത്. അന്ന് ശ്രീ. എ കെ.ജെ ജബ്ബാർ ഇക്കയായിരുന്നു ജനറൽ സെക്രട്ടറി.ആലുവയിൽ വ്യാപാരി വ്യവസായികളുടെ ശബ്ദമെന്നാൽ അതു ജബ്ബാർ ഇക്കയുടെതായിരുന്നു. ആലുവയിൽ പ്രശസ്തമായ സോണാ ട്രാവൽസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു ജബ്ബാർ ഇക്ക.ആലുവയിൽ സായാഹ്ന കൈരളി എന്ന സായാഹ്ന ദിനപത്രത്തിൻ്റെ ലേഖകൻ കൂടിയായിരുന്നു….