ഹരിശ്രീ ജയരാജിന്റെ നിര്യാണം: സംഗീതലോകത്തിന് വലിയ നഷ്ടം
പ്രശസ്ത സിനിമാ പിന്നണി ഗായകനായ ആലുവയുടെ സ്വന്തം ഹരിശ്രീ ജയരാജ്(54) അന്തരിച്ചു. പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് അശോകപുരം കാർമൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജയരാജിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ആലുവ എസ്.എൻ.ഡി.പി. ഹൈസ്ക്കൂളിൽ ഞാനുമായി തുടങ്ങിയ സുഹൃത് ബന്ധം ജയരാജ് നമ്മോട് വിട പറയുന്നതുവരെ ഒരു വൃത്യാസവുമില്ലാതെ വർഷങ്ങളായി തുടർന്നു പോന്നിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ആലുവ അന്നപൂർണ്ണ ഹോട്ടലിൽ ഫാമിലിക്കൊപ്പം കണ്ടു സംസാരിച്ചതുമായിരുന്നു. മികച്ച കലാകാരൻ എന്ന നിലയിൽ ഒരുപാട് അവാർഡുകൾ കിട്ടിയിട്ടുണ്ട് എങ്കിലും ജയരാജിൻ്റെ ഇതുവരെയും…