വളർത്തിയെടുക്കപ്പെടുന്ന തലമുറകൾ
മകൻ/ മകൾ എന്തു പഠിക്കുന്നു. എന്ന ചോദ്യത്തിന് എഞ്ചിനീയറിംഗ്, മെഡിസിൻ/എം.ബി.എ ഇതല്ലാതെ ഒരു മറുപടി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക മാതാപിതാക്കളിൽ നിന്നും ലഭിക്കാറില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഭാരിച്ച തുക സംഭാവന കൊടുത്ത് മാതാപിതാക്കൾ അവരുടെ പൊങ്ങച്ചം കാണിക്കാൻ വേണ്ടി നേടിയെടുക്കുന്ന വിദ്യാഭ്യാസത്തിലേയ്ക്ക് പിച്ചവയ്ക്കുന്ന കുട്ടി. അധ്യയനം രസകരമാക്കുക എന്നതിലുപരി ഒരു ബാദ്ധുതയായി കുട്ടികൾക്ക് തോന്നി തുടങ്ങുന്നു. പഠനഭാരത്തിൻ്റെ അവശതകളിൽ അവരുടെ മനസ്സിൻ്റെ പിരിമുറുക്കങ്ങൾ ശ്രദ്ധിക്കാൻ ഒട്ടും തന്നെ നേരം കിട്ടാത്ത മാതാപിതാക്കൾ. മക്കൾക്കു വേണ്ടി എല്ലാ…