കൃഷ്ണ തേജ ആന്ധ്രപ്രദേശിൽ ഗുണ്ടൂർ എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് ജനിച്ചത്. ഏഴാം ക്ലാസ്സു വരെ കൃഷ്ണ തേജ നന്നായി പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുന്നതിനിടെ വീട്ടിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം, കുറച്ച് ബന്ധുക്കൾ ഈ മിടുക്കനായ കുട്ടിയെ പഠനം നിർത്തി എന്തെങ്കിലും ജോലി ചെയ്യാൻ പറഞ്ഞു. വീട്ടിനടുത്തുള്ള ഒരു മെഡിക്കൽ ഷോപ്പു നടത്തുന്ന ചേട്ടൻ, കൃഷ്ണ തേജയെ പഠിപ്പിക്കാൻ വാഗ്ദാനം ചെയ്തു. മറ്റുള്ളവരുടെ സൗജന്യ സഹായം തൻ്റെ അമ്മയ്ക്കിഷ്ടമില്ലാതിരുന്നതിനാൽ ആ ചേട്ടന്റെ മെഡിക്കൽ ഷോപ്പിൽ രാവിലെയും വൈകിട്ടും ജോലി ചെയ്തു പഠനം തുടരാൻ തുടങ്ങി.
പത്താം ക്ലാസിൽ സ്കൂൾ ടോപ്പ് മാർക്ക് നേടി, പന്ത്രണ്ടാം ക്ലാസിലും ടോപ്പ്, എഞ്ചിനീയറിങ്ങിനും ഉന്നത മാർക്കോടെ വിജയിച്ചു. എൻജിനീയറിംഗിന് നല്ല മാർക്കുണ്ടായിരുന്നതിനാൽ പെട്ടെന്നു തന്നെ ഒരു ഐ.ടി.മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയും ലഭിച്ചു. അങ്ങനെ ആ ജോലിക്കിടെ തൻ്റെ ഒരു സുഹൃത്ത് ഐ.എ.എസ്. ആകാൻ താല്പര്യമുണ്ട് എന്ന് പറഞ്ഞു. ഗ്രാമത്തിൽ വളർന്ന കുട്ടിക്ക് ഐ.എ.എസ്. എന്നത് പുതിയൊരു ലോകം ആയിരുന്നു. എന്താണിത് എന്ന് ചോദിച്ചപ്പോൾ, ജില്ല കലക്ടർ ആകുന്ന ജോലി എന്ന് സുഹൃത്ത് വിശദീകരിച്ചു. സുഹൃത്തിന്റെ പ്രേരണയിൽ ഐ.എ.എസ്. കോച്ചിങ്ങിന് പോകാൻ തീരുമാനിച്ചു.
ജോലിയുടെ ആദ്യവർഷം ഐ.എ.എസ്. കോച്ചിങ്ങിന് പോയി, പക്ഷേ വിജയിച്ചില്ല. രണ്ടാമത്തെ വർഷം ജോലി രാജിവെച്ചു പഠിക്കാൻ തീരുമാനിച്ചു. രണ്ടാമതും പരാജയം, മൂന്നാമതും കനത്ത പരാജയം. മൂന്നു കൊല്ലം നശിച്ചു. അവന്റെ ആത്മവിശ്വാസം നിലം പതിച്ചു.
പിന്നീട്, ഒന്നും മനസ്സിലാകാത്ത അവൻ, തന്റെ ശത്രുക്കളുടെ വിമർശനങ്ങളെ കേട്ടപ്പോൾ, അവയുടെ പിന്നിലെ സത്യങ്ങളെ തിരിച്ചറിഞ്ഞു. കൈയക്ഷരം മോശം, എഴുതിവരുത്താനുള്ള കഴിവില്ല, സംസാരിക്കുന്നതിലും കുറവ് എന്നിവയെല്ലാം അവൻ തിരിച്ചറിഞ്ഞു. ഈ കാരണങ്ങൾ പരിഹരിക്കുവാൻ അവൻ ഒരിക്കൽ കൂടി ശ്രമിച്ചു.
ഒരുവർഷം മുഴുവൻ കൈയക്ഷരം നന്നാക്കാൻ പരിശീലനം നടത്തി. ഐ.എ.എസ്. പാസായ ഒരു മാഡത്തിന്റെ സഹായത്തോടെ, രാത്രി 4 മുതൽ 7 വരെ മാർച്ചയായി 365 മാതൃക പരീക്ഷകൾ നടത്തിയും, തന്റെ വിജയം ഉറപ്പാക്കി. ചെലവഴിച്ച പരാജയങ്ങൾ മൂല്യമുള്ള പാഠങ്ങളായി മാറി.
അവൻ നാലാമത്തെ പരീക്ഷ എഴുതിയപ്പോൾ ഐ.എ.എസ്. പാസായി. ആൾ ഇൻഡ്യ സിവിൽ സർവ്വീസ് 66 റാങ്കും ലഭിച്ചു. ഇന്ന്, ജില്ലാ കലക്ടർ ആയി, തന്റെ വിജയം കൊണ്ടു എതിരാളികളുടെ മുമ്പിൽ അഭിമാനത്തോടെ നിൽക്കുന്നു.
പ്രിയപ്പെട്ടവരേ നമ്മുടെ നെഗറ്റീവ് വശങ്ങൾ, അവർ നമ്മളെ എത്ര തവണ ആക്ഷേപിച്ചാലും, വിജയിക്കുന്നതിൻ്റെ പിടിവള്ളി ആയിരിക്കും. പരാജയങ്ങളുടെ അറിവുകൾ ഉപയോഗിച്ച്, വിജയത്തിലേക്കുള്ള വഴി കെട്ടിപ്പടുക്കുക.
നിങ്ങൾ എത്ര പ്രാവശ്യം തോറ്റാലും വിജയിക്കാനാകുമെന്നത് സത്യം. നിങ്ങളുടെ കഴിവുകൾ അഭിവൃദ്ധി ചെയ്യാൻ കഠിനമായി പരിശ്രമിക്കുക. നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക, നിങ്ങൾക്ക് ഓടാൻ കഴിയുന്നില്ലെങ്കിൽ നടക്കുക, നിങ്ങൾക്ക് നടക്കാൻ കഴിയുന്നില്ലെങ്കിൽ ഇഴയുക, എന്നാൽ നിങ്ങൾ എന്ത് ചെയ്താലും നിങ്ങൾ മുന്നോട്ട് തന്നെ പോകണം. വിജയിക്കണം വിജയിച്ചേ പറ്റൂ എന്ന വാശിയോടെ ഓടണം. എവിടെ യെങ്കിലും തട്ടി വീണോട്ടേ… എണീറ്റ് വീണ്ടും ഓടുക .വിജയം സുനിശ്ചിതം