ക്വീനി ഹലേഗ്വ, കൊച്ചിയിൽ ആദ്യമായി വൈദ്യുതി വിതരണവും ബോട്ട് സർവീസും ആരംഭിച്ച പ്രമുഖ വ്യവസായി എസ് കോഡറിന്റെ മകളാണ്. കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസിൽ ജനിച്ച ക്വീനി, മട്ടാഞ്ചേരി ജ്യൂ ടൗണിലെ സമുവ്വല്‍ ഹലേഗ്വയുമായി വിവാഹം കഴിച്ച് അവിടെ താമസം തുടങ്ങി. പിതാവിന്റെ മരണംശേഷം കോഡർ ഹൗസിന്റെ അവകാശി കൂടി ആയിരുന്നു.
ക്വീനി ഹലേഗ്വയുടെ മക്കളായ ഫിയോണയും ഡേവിഡും അമേരിക്കയിലാണ് താമസം. അമ്മയുടെ അന്ത്യംസമയത്ത് ഇവർ ഇരുവരും കൊച്ചിയിലുണ്ടായിരുന്നു. ഫിയോണയുടെ ഭർത്താവ് അലനും, ഡേവിഡിന്റെ ഭാര്യ സിസിയും, അമേരിക്കയിൽ ജനിച്ച വളർന്ന മകൾ എലിയാനയും ഇപ്പോഴും കൊച്ചിയുമായി ബന്ധം നിലനിർത്തുന്നു.
ഇനി കൊച്ചിയിൽ അവസാനമായി ബാക്കി നിൽക്കുന്ന പരദേശി ജൂതൻ (യൂറോപ്യൻ ജൂതൻ) ക്വീനി ഹലേഗ്വയുടെ ഭർത്താവ് സാമുവ്വൽ ഹലേഗ്വയുടെ സഹോദരിയുടെ മകൻ കീറ്റ് ഹലേഗ്വ മാത്രമാണ്.
ക്വീനി ഹലേഗ്വയുടെ സംസ്‌കാരം ഉച്ചയ്ക്ക് 3 മണിയോടെ കൊച്ചിയിലെ ജൂത സെമിത്തേരിയിൽ നടന്നു. ആദരാഞ്ജലികൾ